ഇടുക്കി: പള്ളി തിരുനാളിനോട് അനുബന്ധിച്ച് കൊടി തോരണങ്ങൾ കെട്ടാൻ കയറുന്നതിനിടെ വീണ് പരിക്കേറ്റ 39കാരൻ മരിച്ചു. ഇടുക്കിയിലെ ഉപ്പുതറയിലാണ് സംഭവം.
ഉപ്പുതറ വളകോട് പാലക്കാവ് ചിറയിൽ സി മനോജ് ആണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയവേ ആണ് മരിച്ചത്. കഴിഞ്ഞ 21 ന് രാത്രിയിലാണ് അപകടം സംഭവിച്ചത്.
സെന്റ് ജോർജ് മലങ്കര പള്ളി തിരുനാളിനോട് അനുബന്ധിച്ചുള്ള അലങ്കാര ജോലിയിലായിരുന്നു മനോജ്. പള്ളിയുടെ മുകളിൽ കൊടി തോരണങ്ങൾ കെട്ടുന്നതിനിടെയാണ് വീണ് ഗുരുതരമായി പരിക്കേറ്റത്.
തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post