ന്യൂഡല്‍ഹി: പാകിസ്ഥാനേതിരെ കടുത്ത നടപടിയുമായി ഇന്ത്യ.പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും പാകിസ്ഥാന് പൗരന്മാര് ഇന്ത്യ വിടാനും രാജ്യം നിര്‍ദേശിച്ചു.
പാകിസ്ഥാന് പൗരന്മാര്ക്ക് ഇനി വിസ നല്‍കില്ലെന്നും ഇന്ത്യയിലെ പാകിസ്ഥാന് നയതന്ത്രജ്ഞര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നും നിര്‍ദേശിച്ചു.
കൂടാതെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതായും വാഗ- അട്ടാരി അതിര്‍ത്തി അടച്ചതായും വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാകിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും.
Discussion about this post