ആലപ്പുഴ: വാക്ക് തർക്കത്തിനിടെ വീട്ടമ്മയെ അയൽവാസി ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. ആലപ്പുഴയിലാണ് നടുക്കുന്ന സംഭവം.
അരൂക്കുറ്റി സ്വദേശി വനജ ആണ് മരിച്ചത്.
50 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിന് നടുക്കിയ സംഭവം. വനജയെ കൊലപ്പെടുത്തിയ അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്.
ഇരുവരും തമ്മിൽ മുൻപും വാക്കു തർക്കങ്ങൾ ഉണ്ടായതായി പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്നും എത്രയും വേഗം ഇവർ വലയിലാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Discussion about this post