പാലക്കാട്: കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. പാലക്കാട് ആണ് സംഭവം. ഓപ്പറേഷൻ “ഡി ഹണ്ടിന്റെ” ഭാഗമായി നടത്തിയ പരിശോധനയിലാണ് ദമ്പതികൾ പിടിയിലായത്.
വെസ്റ്റ് ബെംഗാൾ സ്വദേശികളായ 38കാരനായ മസാദുൽ ഇസ്ലാം, 36കാരി റിന ബിബി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 9.341 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ഒലവക്കോട് താണാവ് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം വെച്ചാണ് ദമ്പതികളെ പൊലീസ് കണ്ടത്.
ഇരുവരുടെയും പരുങ്ങൽ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Discussion about this post