ടൂത്ത്പേസ്റ്റാണെന്നു കരുതി അബദ്ധത്തിൽ പല്ല്തേച്ചത് എലിവിഷം കൊണ്ട്, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേയ്ച്ച മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് സംഭവം.

ജെല്ലിപ്പാറ ഒമലയില്‍ നേഹ ആണ് മരിച്ചത്. ടൂത്ത്പേസ്റ്റ് ആണെന്ന് കരുതി കുട്ടി അബദ്ധത്തിൽ എലിവിഷം എടുത്ത് പല്ല് തേയ്ക്കുകയായിരുന്നു. വീട്ടില്‍ പെയിന്റ് പണികള്‍ നടന്നിരുന്നു.

അതിനിടെ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടതില്‍ നിന്നാണ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കുഞ്ഞിന്റെ കൈയില്‍ കിട്ടിയത്.ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ചികിത്സയ്ക്ക് എത്തിച്ചു.

എന്നാൽ ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.

Exit mobile version