തിരുവനന്തപുരം: ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാനായി തലസ്ഥാനത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ് ഭക്തർ.
പലരും നേരത്തേ തന്നെയെത്തി അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മുൻവർഷങ്ങളിലേക്കാൾ ഇത്തവണ തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് തിരക്ക് വർധിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു.
അതേസമയം, പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ അറിയിച്ചു. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post