കാസർകോട്: കാസർഗോഡ് ജില്ലയിലെ പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും ഓട്ടോ ഡ്രൈവറുടെയും
പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും.പരിയാരം മെഡിക്കൽ കോളേജിലാണ്
പോസ്റ്റ്മോർട്ടം നടത്തുക. ഇരുവരുടെയും മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും ഫെബ്രുവരി 12 നാണ് കാണാതായത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Discussion about this post