തൃശ്ശൂർ: തൃശൂരിൽ സർക്കാരുദ്യോഗസ്ഥനായ 53കാരൻ കുഴഞ്ഞ് വീണ് മരിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എഡിഎ ഓഫീസിലെ സീനിയർ ക്ലാർക്ക് കൊട്ടുക്കൽ ബഷീർ ആണ് മരിച്ചത്.
ഇന്ന് രാവിലെ ഓഫീസിൽ ജോലിക്കെത്തിയതായിരുന്നു ഇദ്ദേഹം. പത്തരയോടെ ഓഫീസിന് പുറത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുടുംബസമേതം 20 ദിവസമായി വിദേശത്ത് വിനോദയാത്ര പോയ ഇദ്ദേഹം ഇന്ന് രാവിലെയാണ് തിരികെ ജോലിക്ക് എത്തിയത്.
Discussion about this post