മലപ്പുറം:അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെയടക്കം ഏഴ് പേരെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ പുത്തനങ്ങാടിയിലാണ് സംഭവം.
പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പുത്തനങ്ങാടി പെട്രോൾ പമ്പിനു സമീപത്തെ വീട്ടുമുറ്റത്തു വച്ചാണ് ഏഴോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റത്.
അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനും നായയുടെ കടിയേറ്റു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞ് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post