തൃശൂര്‍:തൃശൂരിൽ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനെ കിണറ്റിൽ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. വല്ലച്ചിറ സ്വദേശി സന്തോഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
50 കാരൻ്റെ മരണത്തിൽ തൃശൂർ സ്വദേശി വിനയനെ (60) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
മദ്യം വാങ്ങിയ ബില്ലാണ് കേസ് തെളിയിക്കാൻ സഹായിച്ചത്. സന്തോഷിന്‍റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ബില്ലിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്.
Discussion about this post