മലപ്പുറം: മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയിലാണ് സംഭവം. തലനാരിഴയ്ക്കാണ് സംഭവം.
കുട്ടികൾ റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടുപന്നി ഓടി വന്ന് ആക്രമിച്ചത്. പന്നിയെ കണ്ട് കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മറയുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വീണ് നിസാര പരിക്കേറ്റ കുട്ടികൾ ആശുപതിയിൽ ചികിത്സ തേടി. സംഭവത്തിൻ്റെ സി.സി ടിവി ദ്യശ്യം പുറത്ത് വന്നിട്ടുണ്ട്.
Discussion about this post