മാനന്തവാടി: വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന റിയാലിറ്റി ഷോ താരം അലീഷ അന്തരിച്ചു. മാനന്തവാടി സ്വദേശിയായ അലീഷക്ക്
മൈസൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ്
പരിക്കേറ്റത്.
ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെയായിരുന്നു അപടകം. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിൽ കഴിയുകയാണ്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. മകൾ: എലൈന എഡ്വിഗ ജോബിൻ.
Discussion about this post