തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സംഗീത പഠന കേന്ദ്രം ഡയറക്ടർ തോമസ് വർഗീസ് അറസ്റ്റിൽ. പിയാനോ പഠനത്തിനെത്തിയപ്പോഴായിരുന്നു പീഡനത്തിനിരയായത്.
മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വർഷങ്ങളായി തിരുവനന്തപുരം ചാരാചിറയിൽ പ്രവർത്തിക്കുന്ന സിഡിഎംഎസ് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് മ്യൂസിക് സ്റ്റഡീസ്) എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും ഡയറക്ടറുമാണ് തോമസ് വർഗീസ്.
2011-13 കാലഘട്ടത്തിലാണ് സംഭവം. സിഡിഎംഎസിൽ പഠിച്ചിരുന്ന കുട്ടിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് പോക്സോ വകുപ്പിൽ കേസെടുത്തിരിക്കുന്നത്.
പരാതിക്കാരിയുടെ സഹോദരിയെയും ഇയാൾ 2003-04 കാലത്ത് പീഡിപ്പിച്ചെന്നും പൊലീസ് പറയുന്നു.
Discussion about this post