തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു പണം തട്ടിപ്പ് കേസിൽ അറസ്റ്റിൽ. മൂന്ന് പേര്‍ നൽകിയ പരാതിയിലാണ് ശ്രീതുവിനെതിരെ നടപടി.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് കാണിച്ച് ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കിയത്. ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്ന് പരാതിക്കാർ പറയുന്നു.
അതേസമയം കുഞ്ഞിൻ്റെ കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Discussion about this post