മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു, വിടവാങ്ങിയത് 79ാം വയസ്സിൽ

ന്യുഡല്‍ഹി: മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു. ചികിത്സയിൽ കഴിയവേ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
79 വയസ്സായിരുന്നു.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ് വൈ ഖുറേഷിയാണ് മരണവിവരം അറിയിച്ചത്.
ഇന്ന് രാവിലെ അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ വച്ച് മരിച്ചുവെന്നും ചൗളയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നുവെന്നും ഖുറേഷി എക്‌സില്‍ കുറിച്ചു

അദ്ദേഹത്തെ പത്തുദിവസം മുന്‍പ് തലച്ചോറിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും അന്ന് താന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഏറെ സന്തോഷവാനായിരുന്നെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.

Exit mobile version