റാഞ്ചി: സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കും.
ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. ഇതോടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്ക്കും ഏകീകൃത നിയമം ആയിരിക്കും.
അതേസമയം,നിലവില്‍ ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും.
Discussion about this post