കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്

accident|bignewslive

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. കാസര്‍കോട് ജില്ലയിലെ ഐങ്ങോത്താണ് സംഭവം. അപകടത്തില്‍ രണ്ട് കുട്ടികളാണ് മരിച്ചത്.

കാര്‍ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്‌മാന്‍(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ഐങ്ങോത്തുവെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

കാറിലുണ്ടായിരുന്ന സുഫറാബി(40), സെറിന്‍(15) എന്നിവര്‍ക്കും രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്.

Exit mobile version