ജയ്പൂർ: ചികിത്സയിൽ കഴിയവേ രാജസ്ഥാനിലെ അസിസ്റ്റന്റ് കളക്ടർ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്.
രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ആർഎഎസ്) ഓഫീസർ പ്രിയങ്ക ബിഷ്ണോയിയാണ് മരിച്ചത്. അഹമ്മദാബാദിൽ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച വൈകീട്ടായിരുന്നു മരിച്ചത്. ജോധ്പൂരിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ അപാകതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.
തുടർന്ന് ജോധ്പൂരിലെ സമ്പൂർണാനന്ദ് മെഡിക്കൽ കോളേജ് (എസ്എൻഎംസി) പ്രിൻസിപ്പൽ ഭാരതി സരസ്വത്തിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അന്വേഷണത്തിനായി ജോധ്പൂർ ജില്ലാ കളക്ടർ ഗൗരവ് അഗർവാൾ ചുമതലപ്പെടുത്തി.
ബിഷ്ണോയിയുടെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തി.
Discussion about this post