കണ്ണൂര്‍: തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കരിമ്പം സ്വദേശി ടി.വി ചന്ദ്രമതിയാണ് മരിച്ചത്. 70 വയസായിരുന്നു ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
പറമ്പിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുമ്പോഴായിുന്നു ചന്ദ്രമതിക്ക് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രമതിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ രണ്ടു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Discussion about this post