മകനെ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടു, സൈന്യത്തിന്റെ മതിയായ ഇടപെടലുണ്ടായില്ലെന്ന് അര്‍ജുന്റെ അമ്മ

arjun|bignewslive

കോഴിക്കോട്: മകനെ രക്ഷപ്പെടുത്തുമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്ന് കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ അമ്മ. കര്‍ണാടക പൊലീസില്‍ വിശ്വാസമില്ലെന്നും സൈന്യത്തിന്റെ മതിയായ ഇടപെടലുണ്ടായില്ലെന്നും അര്‍ജുന്റെ അമ്മ പറഞ്ഞു

ഒരു മനുഷ്യ ജീവന് ഇത്ര വിലയേ ഉള്ളു, രക്ഷാ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല പോയത്. സൈന്യത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തത് തന്നെ സംശയത്തിനിടയാക്കുകയാണെന്നും അര്‍ജുന്റെ അമ്മ പറഞ്ഞു.

മോന്റെ വാഹനം കാണാതിരിക്കുക എന്നത് ആരുടെയെങ്കിലും പ്രസ്റ്റീജ് ഇഷ്യൂ ആയിട്ടുണ്ടോ എന്ന് തോന്നുന്നു. ഒരു കാരണവശാലും മാധ്യമത്തിന്റെ മുന്നില്‍ വരാന്‍ ഇരുന്നതെന്നും പക്ഷേ വൈകുന്നേരം വരെയുള്ള അന്വേഷണം നിരീക്ഷിച്ചപ്പോഴാണ് പ്രതികരിച്ചതെന്നും അമ്മ പറഞ്ഞു.

Exit mobile version