തൊടുപുഴ: കേരളത്തില്‍ ഒട്ടുമിക്ക പ്രദേശങ്ങളും വെന്തുരുകുമ്പോള്‍ മൂന്നാറില്‍ ഇപ്പോഴും കുളിരണിയ്ക്കുകയാണ്. മൂന്നാറിലെ തണുപ്പ് കേരള ടൂറിസം ബ്രാന്‍ഡ് ചെയും. മൂന്നാറിലെ തണുപ്പ് കാണാന്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ച് വരുന്നുണ്ട്. പ്രതിദിനം 6000 പേര് എത്തുന്നുവെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. മൂന്നാറിലെ തിരക്ക് കണക്കിലെടുത്താണ് പ്രളയത്തില്‍ വാടിപ്പോയ ടൂറിസം വിപണി മഞ്ഞിലൂടെ തിരിച്ചു പിടിക്കാനൊരുങ്ങുന്നത്.
കാല് നൂറ്റാണ്ടിനു ശേഷം ആദ്യമായാണു മൂന്നാറില്‍ ഒരാഴ്ചയിലധികം തുടര്‍ച്ചയായ ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയെത്തുന്നത്. അടുത്ത മാസം പകുതി വരെ തണുപ്പു കാലം നീണ്ടു നില്ക്കും എന്നാണ് കരുതുന്നത്. തണുപ്പ് ആസ്വദിക്കാനെത്തുന്നവര്‍ മാട്ടുപ്പെട്ടി, ടോപ്പ് സ്റ്റേഷന്, രാജമല, വട്ടവട, മറയൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് മടങ്ങുന്നത്.
Discussion about this post