നീലേശ്വരം: ഡ്രൈവ് ഇന്‍ ബീച്ചുകളിലെ പോലെ കടലോരത്തേക്കിറക്കിയ കാര്‍ മണലില്‍ താഴ്ന്നു. ഇന്നലെ വൈകിട്ട് നീലേശ്വരം തൈക്കടപ്പുറം ആശുപത്രി റോഡ് ബീച്ചിലാണ് സംഭവം.
ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ ചെയ്യുന്നതു പോലെ കടലോരത്തേക്കിറക്കി തിരയിലൂടെ ഓടിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ തിരയടിക്കുന്ന പൂഴിയിലേക്ക് ഇറക്കിയ കാറിന്റെ മുന്‍ ടയറുകള്‍ പൂഴിയില്‍ താഴ്ന്നുപോവുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇതോടെ കാര്‍ ഓടിച്ചിരുന്ന യുവാവ് കാറില്‍ നിന്നിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ വേലിയേറ്റം വരുന്നതോടെ കാര്‍ കടലെടുക്കുമെന്നു മുന്നറിയിപ്പു നല്കി. ക്രെയിന്‍ കാത്തു നിന്നാല്‍ കൈവിട്ടു പോകുമെന്നുറപ്പായതോടെ പൂഴിയില്‍ താഴ്ന്നു തുടങ്ങിയ കാര്‍ നാട്ടുകാര്‍ ഒത്തു പിടിച്ച് കടലോരത്തു നിന്നു നീക്കുകയായിരുന്നു.
Discussion about this post