തിരുവനന്തപുരം: കൊവിഡ് 19 രണ്ടാംതരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മെയ് എട്ടിന് ആരംഭിച്ച സമ്പൂര്‍ണ അടച്ചിടല്‍ അവസാനിപ്പിച്ച് കേരളം നാളെ മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കും. നിലവിലെ രോഗവ്യാപന തോതനുസരിച്ച് നാല് വിഭാഗമായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഇളവുകള്‍ ഇവയൊക്കെയാണ്
മിതമായ രീതിയില്‍ പൊതുഗതാഗതം
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍
അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകള്‍ അനുവദിക്കും. (സ്പോര്‍ട്സ് സെലക്ഷന് ട്രയല്‍സ് ഉള്‍പ്പെടെ).
ബെവ്കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ. ആപ് മുഖാന്തരം ബുക്ക് ചെയ്യണം.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പകുതി ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങള്‍ ആകാം.
സര്‍ക്കാര്‍ പ്രിന്റിങ് പ്രസ് പ്രവര്‍ത്തനം അനുവദിക്കും.
രജിസ്ട്രേഷന്, ആധാരമെഴുത്ത് ഓഫീസുകള്‍ ഭാഗികമായി പ്രവര്‍ത്തിപ്പിക്കാം. ലോട്ടറി വില്‍പ്പന അനുവദിക്കും.
റസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി, ടേക്ക് എവേ മാത്രം
പരസ്പര സമ്ബര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് അനുവദിക്കും.
നിയന്ത്രണങ്ങള്‍ ഇവയെല്ലാം
മാളുകള്‍ തുറക്കില്ല
വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദിക്കില്ല.
ആരാധനാലയങ്ങളില്‍ നിലവില്‍ പ്രവേശനമില്ല.
ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണ ലോക്ഡൗണ്‍.
വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 20 പേര്മാത്രം. മറ്റ് ആള്‍ക്കൂട്ടങ്ങളോ പൊതുപരിപാടികളോ പാടില്ല.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്ബനികള്‍, കമീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയില്‍ 25 ശതമാനം ജീവനക്കാരെവച്ച് പ്രവര്‍ത്തിക്കും.
സെക്രട്ടറിയറ്റില്‍ അമ്പത് ശതമാനം ജീവനക്കാരെത്തണം.
ബുധനാഴ്ചകളില്‍ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശസ്വയംഭരണ പ്രദേശവും ഏത് വിഭാഗത്തിലെന്ന് ജില്ലാ ഭരണസംവിധാനം പരസ്യപ്പെടുത്തും.
തദ്ദേശ സ്ഥാപനങ്ങള്‍ക്കും പരിശോധനയ്ക്ക് ടാര്‍ജറ്റ് നല്‍കും.
നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമ്പോള്‍ തിരക്കൊഴിവാക്കാന്‍ ജനങ്ങളും കടയുടമകളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post