തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചരിത്ര വിജയത്തേക്കാള്‍ കേരള ജനതക്ക് ആഘോഷക്കാനുള്ളത് ബിജെപിയുടെ സമ്പൂര്‍ണ്ണ തോല്‍വി തന്നെയാണ്. ആകെയുണ്ടായിരുന്ന ബിജെപിയുടെ ഒരു അക്കൗണ്ട് ഈ തെരഞ്ഞെടുപ്പില്‍ അടച്ചുപൂട്ടിച്ചിരിക്കുകയാണ് മലയാളികള്‍.
തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയ ബിജെപിയെ പരിഹസിച്ച് ട്രോളുകള്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. അതില്‍ പ്രധാനമാണ് ‘0NDA’ (ഉണ്ട) എന്ന പ്രയോഗം. ഇപ്പോള്‍ മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ പോസ്റ്ററാണ് സമൂഹമാധ്യമത്തില്‍ വൈറലായികൊണ്ടിരിക്കുന്നത്.
ഈ പോസ്റ്ററിന്റെ പ്രത്യേകത എന്തെന്നാല്‍ മമ്മൂട്ടിക്കും മറ്റ് താരങ്ങള്‍ക്കും പകരം കെ സുരേന്ദ്രനും കൂട്ടരുമാണെന്നതാണ്. കെ സുരേന്ദ്രന്, കുമ്മനം രാജശേഖരന്, കൃഷ്ണകുമാര്‍ എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ് ബിജെപി. ഏകസിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം വിജയപ്രതീക്ഷ വച്ച മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടു. ഏറെ അവകാശവാദങ്ങളുയര്‍ത്തി നേരിട്ട തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സംഭവിച്ചത്.
Discussion about this post