തൃശ്ശൂര്‍: എംബിബിഎസ് വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
കുന്ദംകുളം സ്വദേശിനി മഡോണയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രാവിലെയോടെയായിരുന്നു സംഭവം. വീഴ്ചയില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയെ അത്യാസന്ന നിലയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മഡോണ. ഇവര്‍ക്ക് പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post