കോഴിക്കോട്: സുന്നി പള്ളികളില്‍ സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തകയായ വിപി സുഹ്‌റക്കെതിരെ സൈബര്‍ ആക്രമണം.
ശബരിമല സ്ത്രീ പ്രവേശന വിധി നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് സുന്നി പള്ളികളില്‍ സ്ത്രീ പ്രവേശനം വേണമെന്ന് സാമൂഹ്യപ്രവര്‍ത്തകയും നിസ എന്ന സ്ത്രീപക്ഷസംഘടനാ സ്ഥാപകയുമായ വിപി സുഹ്‌റ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം നടന്നത്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് വിപി സുഹ്‌റ വ്യക്തമാക്കി.
മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്ലീമിനും സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ല. സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നും വിപി സുഹ്‌റ പറഞ്ഞു
നിലവില്‍ ജമാഅത്ത് വിഭാഗം മുജാഹിദ് വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ വിലക്കില്ല.
Discussion about this post