ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാന് വിവാഹിതയായി. ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദാണ് താരത്തിന്റെ വരന്. വിവാഹ ചിത്രങ്ങള്‍ സന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
‘ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു, വിവാഹം ചെയ്യുന്നു, ഈ ലോകത്തില്‍ നമ്മളെ എല്ലാവരേയും ദൈവം ചേര്‍ത്തു നിര്‍ത്തട്ടെ, സ്വര്‍ലോകത്തില്‍ നമ്മളെ വീണ്ടും ചേര്‍ക്കട്ടെ’- ചിത്രം പങ്കുവെച്ച് സന കുറിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ മാസമാണ് സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാര്‍ഗ്ഗം സ്വീകരിക്കുന്നതായും നടി വെളിപ്പെടുത്തിയത്. ഇപ്പോള്‍ വിവാഹ ജീവിതത്തിലേയ്ക്കും താരം കടന്നിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബൈ സ്വദേശിയും. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്.
Discussion about this post