റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. 24 കേന്ദ്രങ്ങളിലായാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുക. ആദ്യ ഫല സൂചനകളില്‍ മഹാസഖ്യത്തിനാണ് മുന്നേറ്റം. ദുംകയില്‍ ജെഎംഎം നേതാവ് ഹേമന്ത് സോറന് ലീഡ് ചെയ്യുന്നു. ജംഷഡ്പുര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസും മുന്നില്‍.
പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം കത്തുമ്പോഴാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ജെഎംഎം നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായിവന്ന എക്സിറ്റ് പോള്‍ഫലങ്ങളെ ജാര്‍ണ്ഡിലെ ഭരണകക്ഷിയായ ബിജെപി ആശങ്കയോടെയാണ് കാണുന്നതും.
Discussion about this post