ഒരു കാലത്ത് മലയാള സിനിമയില്‍ ആടി തകര്‍ത്ത നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ചിത്രം ഇഷ്ടം ത്തിലൂടെ അരങ്ങേറ്റം കുറിച്ച് നിരവധി ചിത്രങ്ങളില്‍ താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നവ്യ വിവാഹ ശേഷം സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം സാഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മകനൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് നവ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
കൊച്ചിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മുമ്പും മകനുമൊത്തുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. ഈ അടുത്തായി പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രവും നടി ഷേയര് ചെയ്തിരുന്നു.
നവ്യ കേന്ദ്രകഥാപാത്രമായി എത്തിയ നന്ദനം എന്ന ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. താരത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രം കൂടായായിരുന്നു അത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും കുടുംബ ജീവിതത്തിനിടെയിലും നൃത്തരംഗത്തും സജീവമാണ് താരം. ഡാന്‍സ് വേദികളില്‍ നിന്നുളള തന്റെ ചിത്രങ്ങള്‍ പലപ്പോഴും നവ്യ പങ്കുവെക്കാറുണ്ട്.
Discussion about this post