കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇന്ധന വിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് ആറ് പൈസയും ഒരു ലിറ്റര്‍ ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് രണ്ടു രൂപ 12 പൈസയും ഡീസലിന് ഒരു രൂപ 66 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 76 രൂപ 27 പൈസയും ഡീസലിന് 70 രൂപ 88 പൈസയായാണ് ഇന്നത്തെ നിരക്ക്.
തിരുവനന്തപുരത്തു പെട്രോളിന് 77 രൂപ 48 പൈസയും ഡീസലിന് 72 രൂപ 25 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന്റെ വില 76 രൂപ 61 പൈസയും ഡീസലിന് 71 രൂപ 21 പൈസയുമാണ്. സൗദിയിലെ അരാംകോ എണ്ണ റിഫൈനറിയില്‍ ഹൂതി വിമതര്‍ നടത്തിയ ഡോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം കുറഞ്ഞതാണ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയായത്.
Discussion about this post