തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്ക്കുന്ന സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് രംഗത്ത്. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ എത്തിച്ച് ആചാരം ലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സുരേന്ദ്രന് പറഞ്ഞു. ചരിത്രപരമായ പോരാട്ടത്തിന് സമയമായെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ സുരേന്ദ്രന് പറയുന്നു.
ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുര്‍ബലമാക്കാനുള്ള നീക്കമാണ് സര്‍ക്കാരിനെന്ന് സുരേന്ദ്രന് ആരോപിച്ചു. ഇനി വിശ്വാസികളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് കൂട്ടുനില്ക്കുക. അല്ലെങ്കില്‍ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക- സുരേന്ദ്രന് പറയുന്നു.
Discussion about this post