ദുബായ്: മാവേലിയും ഓണസദ്യയും പൂക്കളവുമായി കേരളീയ വേഷവും ധരിച്ച് ഗള്‍ഫ് മലയാളികള്‍ ഓണമാഘോഷിച്ചു. തിരുവാതിരക്കളിയും വടവലി മത്സരങ്ങളും ഓണക്കോടിയുമണിഞ്ഞാണ് ഗള്‍ഫ് മലയാളികളുടെ ഓണാഘോഷം. പ്രവാസികള്‍ നാട്ടിലെ ഓണ ഓര്‍മ്മകളും വിശേഷങ്ങളും പങ്കിട്ടു. അവധി ദിനമല്ലാത്തതിനാല്‍ മിക്കവരും ഓഫിസുകളിലും ജോലി സ്ഥലത്തുമൊരുക്കിയ ഓണാഘോഷത്തില്‍ അന്യ സംസ്ഥാനക്കാരും രാജ്യക്കാരും പങ്കെടുത്തു.
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ബ്രദേഴ്സ് ഡേ എന്നിവയാണ് ഗള്‍ഫില്‍ ഓണച്ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചത്. അടുത്ത വാരാന്ത്യ ദിവസങ്ങളിലും തുടരുന്ന ആഘോഷം ക്രിസ്മസ് വരെ നീളുമെന്നാണ് കരുതുന്നത്. ഗള്‍ഫിലെ പല റസ്റ്ററന്റുകളില്‍ നാലു തരം പയസവും 25 ഓളം കറികളുമായാണ് ഓണ സദ്യ ഒരുക്കിയത്.
Discussion about this post