ഡല്‍ഹി; ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നത് ആരംഭിച്ചു. ഇതുവരെ കോടതിയ്ക്ക് മുമ്പാകെ 50 പുനഃപരിശോധനാ ഹര്‍ജികള്‍ എത്തി. വേള്‍സ് അയ്യപ്പ ഭക്തരുടെ സംഘടയില്‍ നിന്നാണ് അവസാനത്തെ ഹര്‍ജി ലഭിച്ചിരിക്കുന്നത്.
ഇന്ന് മാത്രം രണ്ട് പുനഃപരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിച്ചത്. ഈ റിവ്യൂ ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുകയാണ്.
പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് ചേംബറില്‍ പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post