താരസുന്ദരിമാരെ വെല്ലുന്ന സാരി ലുക്കില്‍ വൈറലായി ഉണ്ണി മുകുന്ദന്റെ നല്ലപാതി; അമ്പരന്ന് ആരാധികമാരും

new look, unni mukundan, viral photo, social media, malayalam movie, entertainment,movies
സാരി ഉടുത്ത് വളരെ മനോഹരിയായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ യുവതാരം ഉണ്ണി മുകുന്ദന്‍ ഷെയര്‍ ചെയ്താല്‍ ആരാധികമാരുടെ ഉള്ളില്‍ തീയായിരിക്കും. എന്നാല്‍ അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഉണ്ണി ഷെയര്‍ ചെയ്ത ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയുമാണ്. തന്റെ നല്ല പാതിയെന്ന ക്യാപ്ഷനും കൂടി താരസുന്ദരിയുടെ ചിത്രത്തിന് താരം നല്‍കിയതോടെ സൂക്ഷ്മമായി പരിശോധിച്ചവര്‍ക്ക് ചിരി അടക്കാനുമായില്ല. തന്റെ ഏറ്റവും പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലെ വേഷപ്പകര്‍ച്ചയാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഏതായാലും താരത്തിന്റെ പുതിയ ലുക്ക് സകല ആരാധികമാര്‍ക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് എന്നതില്‍ സംശയമില്ല. താരസുന്ദരികളെ പോലും കടത്തിവെട്ടുന്ന സൗന്ദര്യമുള്ള ആ യുവതിയിലേക്കുള്ള തന്റെ മാറ്റം ഉണ്ണി വീഡിയോയിലൂടെയും പങ്കുവെച്ചിട്ടുണ്ട്. കണ്ണന്‍ താമരകുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രം എന്ന ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി മുകുന്ദന്റെ ഈ വ്യത്യസ്ത ഗെറ്റപ്പ്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ഈ പെണ്‍വേഷം. കരിഷ്മയെന്ന പെണ്‍വേഷത്തിലേക്കുള്ള ഉണ്ണി മുകുന്ദന്റെ വേദനിപ്പിക്കുന്ന യാത്രയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)