ജീവനക്കാരെ വെട്ടി കുറയ്ക്കാന്‍ ഒരുങ്ങി എച്ച്ഡിഎഫ്‌സി അടക്കമുള്ള ന്യൂജെനറേഷന്‍ ബാങ്കുകള്‍; പതിനായിരത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും

prayar gopalakrishnan,sabarimala,pampa river
കൊച്ചി: പതിനായിരത്തോളം ജീവനക്കാരെ വെട്ടി കുറയ്ക്കാന്‍ ഒരുങ്ങി ന്യൂജെനറേഷന്‍ ബാങ്കുകള്‍. ഏജന്‍സികളെ പിരിച്ചുവിട്ടും തസ്തികകള്‍ വെട്ടിക്കുറച്ചും ആണ് ബാങ്കിങ് രംഗത്തു പുതിയ പരിഷ്‌കരണങ്ങളുമായി പുതുതലമുറ ബാങ്കുകള്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ രണ്ടാം സ്ഥാനമുള്ള എച്ച്ഡിഎഫ്‌സി ഫയല്‍ പ്രോസസിങ്ങിനുള്ള ഏജന്‍സികളോടു പിരിഞ്ഞുപോകാന്‍ മാര്‍ച്ച് വരെ സമയം നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ മാത്രം രണ്ടായിരത്തില്‍ അധികം പേരാണ് ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടിസ് ലഭിച്ചതിനെത്തുടര്‍ന്ന് ഔട്ട് സോഴ്‌സിങ് ഏജന്‍സികള്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ പണിമുടക്കിയിരുന്നു. തുടര്‍ന്നു ബാങ്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. വാഹനവായ്പയുമായി ബന്ധപ്പെട്ടടക്കം പ്രധാന ജോലികള്‍ കൈകാര്യം ചെയ്തിരുന്ന ഉയര്‍ന്ന തസ്തികകള്‍ ഒഴിവാക്കി ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്തു. ഇതില്‍ നിരവധി പേര്‍ രാജിവെച്ചു മറ്റു ബാങ്കുകളിലേക്കു ചേക്കേറി. രാജ്യത്തെല്ലായിടത്തുമായി അയ്യായിരത്തോളം ജീവനക്കാരെ കുറയ്ക്കുകയാണ് എച്ച്ഡിഎഫ്‌സിയുടെ ലക്ഷ്യം. മറ്റു ബാങ്കുകളെല്ലാം കൂടി അയ്യായിരത്തിലധികം പേര്‍ക്ക് നോട്ടിസ് നല്‍കിക്കഴിഞ്ഞു. ഐസിഐസിഐ, ആക്‌സിസ്, യെസ് ബാങ്ക് എന്നിവയും തങ്ങളുടെ ബിസിനിസ് വര്‍ധിപ്പിക്കുന്നതിനൊപ്പം ജീവനക്കാരെ കുറയ്ക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. അടുത്തിടെ വാഹനവായ്പ ആരംഭിച്ച യെസ് ബാങ്ക് വിരലിലെണ്ണാവുന്ന ജീവനക്കാരെ മാത്രമേ ഈ രംഗത്തേക്ക് നിയമനം നടത്തിയിട്ടുള്ളൂ. മറ്റ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക ജോലി നല്‍കി ബിസിനിസ് വര്‍ധിപ്പിക്കുകയാണ് യെസ് ബാങ്കിന്റെ പദ്ധതി. നേരത്തെ ടെക്‌സ്‌റ്റൈല്‍സ് ഭീമനായ റയ്മണ്ട് അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 10000 ജീവനക്കാരെ കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. സാമ്പത്തിക മാന്ദ്യത്തിലേക്കു കൂപ്പുകുത്താതിരിക്കാനാണ് മിക്ക കമ്പനികളും ജീവനക്കാരെ കുറച്ചുകൊണ്ടിരിക്കുന്നത്. 2016ല്‍ നോണ്‍ ബാങ്കിങ് രംഗത്തുണ്ടായിരുന്ന കമ്പനികളില്‍ ഏഴെണ്ണത്തിനു ബാങ്കിങ്ങിന് അനുമതി കൊടുത്തതോടെ ബിസിനിസ് കുറയുമെന്ന കണക്കുകൂട്ടിലിലാണു നിലവിലുള്ള ബാങ്കുകള്‍. ഇതാണു ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള പ്രധാന കാരണം. എടിഎമ്മുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും വിലാസം, മൊബൈല്‍ നമ്പരുകള്‍ അപ്‌ഡേഷന്‍ തുടങ്ങിയ ജോലികള്‍ക്കെല്ലാം റോബോട്ടുകളെ ആശ്രയിക്കാനാണ് ഐസിഐസിഐ ബാങ്ക് പദ്ധതി. 20 ശതമാനത്തോളം അന്താരാഷ്ട്ര ഇടപാടുകള്‍ റോബോട്ടുകളെ ഉപയോഗിച്ചു നടത്തുകയാണു ലക്ഷ്യം. എച്ച്ഡിഎഫ്‌സിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റുകളെന്നു പേരിട്ടിരിക്കുന്ന റോബോട്ടുകളെ ജോലിക്കായി വിന്യസിച്ചുകഴിഞ്ഞു. രാജ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് 24 ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളാണു നിലവിലുള്ളത്. ഇതില്‍ 72.61 ശതമാനം മാര്‍ക്കറ്റ് വിഹിതമുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍ഐസി ഒഴികെ എല്ലാ കമ്പനികളും പ്രതിസന്ധിയിലാണ്. സ്വകാര്യ കമ്പനികളില്‍ അധികവും അഞ്ചു ശതമാനത്തില്‍ താഴെയാണു ബിസിനിസ്. ഈ കമ്പനികളാകട്ടെ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുകയാണ്. ജീവനക്കാരെ സ്ഥലം മാറ്റിയും അമിത ജോലിഭാരം നല്‍കിയും സ്വയം പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഈ കമ്പനികള്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)