വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കാനിരിക്കെയാണ് വെങ്കയ്യനായിഡുവിനെയാണ് പ്രധാനമായും പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വെങ്കയ്യ നായിഡുവിന്റെ കാര്യത്തില്‍ സഖ്യക്ഷികളുമായും സഖ്യത്തിന് പുറത്തുള്ള ചില കക്ഷികളുമായും ബിജെപി നേതൃത്വം ഇതിനകം ആശയവിനിമയം പൂര്‍ത്തിയാക്കിയെന്നാണ് വിവരം. പ്രതിപക്ഷം ശക്തമായ രാജ്യസഭയില്‍ നടപടികള്‍ നിയന്ത്രിക്കാന്‍ മികച്ച പാര്‍ലമെന്റേറിയനായ വെങ്കയ്യ നായിഡുവിന് കഴിയുമെന്ന വിലയിരുത്തലാണ് അദ്ദേഹം പരിഗണിക്കപ്പെടാനുള്ള പ്രധാനഘടകം. മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്നുള്ള രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമ്പോള്‍ ദക്ഷിണേന്ത്യക്കാരനായ ആള്‍ ഉപരാഷ്ട്രപതിയാകണമെന്ന വിലയിരുത്തലും വെങ്കയ്യ നായിഡുവിന് അനുകൂലമായി. ആന്ധ്രപ്രദേശ് സ്വദേശിയായ വെങ്കയ്യ നായിഡു നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മുന്‍പ് കര്‍ണാടകയില്‍ നിന്നായിരുന്നു രാജ്യസഭയിലെത്തിയത്. നമോഡി സര്‍ക്കാരില്‍ ആദ്യം പാര്‍ലമെന്ററികാര്യവകുപ്പും ഭവന, നഗരവിഗസനവുമായിരുന്നു നായിഡു കൈകാര്യം ചെയ്തിരുന്നത്. 2016 ജൂലൈ മുതല്‍ പാര്‍ലമെന്ററി വകുപ്പ് ഒഴിവാക്കി അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ചുമതല മോഡി അദ്ദേഹത്തിന് നല്‍കി. നേരത്തെ എബി വാജ്പേയ് സര്‍ക്കാരില്‍ ഗ്രാമവികസനമന്ത്രിയായിരുന്നു വെങ്കയ്യ നായിഡു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)