പൂത്തു തളിര്‍ത്ത് മുന്തിരി വള്ളികള്‍; എല്ലാവര്‍ക്കും കണ്ടു രസിക്കാവുന്ന ഒരു കംപ്ലീറ്റ് കുടുംബ ചിത്രം എന്ന വിശേഷണവുമായി 'മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍' ഹിറ്റിലേക്ക്

prayar gopalakrishnan,sabarimala,pampa river
ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ പ്രണയം നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്ന ചെറിയ തട്ടലും മുട്ടലും ഇണക്കങ്ങളും പിണക്കങ്ങളും മെല്ലാം കോര്‍ത്തിണക്കിയ 'മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍' എല്ലാവരും കണ്ടിരിക്കേണ്ട ഒരു മനോഹര ചിത്രമാണ്. വെളളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച ജിബു ജേക്കബിന്റെ സംവിധാനത്തിലിറങ്ങിയ രണ്ടാമത്തെ ചിത്രമായ 'മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന സിനിമയും പ്രതീക്ഷകള്‍ തെറ്റിക്കുന്നില്ല. [video id="8qHITluVfX8" type="youtube" width="" height="320"] പഞ്ചായത്ത് സെക്രട്ടറിയായ സാധാരണക്കാരനാണ് ഉലഹന്നാന്‍. അയാളുടെ ഭാര്യ ആനിയും രണ്ട് മക്കളും സുഹൃത്തുക്കളും പിന്നെ അയാളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കുറേ കഥാപാത്രങ്ങളും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഉലഹന്നാന് പണ്ടൊരു പൂവണിയാതെ പോയ പ്രണയം ഉണ്ടായിരുന്നു വിവാഹത്തിനിപ്പുറം നഷ്ടപ്രണയത്തെ തിരികെ കിട്ടണമെന്ന മോഹം മനസിലുദിക്കുന്നതും പിന്നിടുണ്ടാകുന്ന പുലിവാലുകളുമാണ് 'മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍' രസകരമായി ദൃശ്യവത്കരിക്കുന്നത്. munth പ്രായത്തെ തോല്‍പ്പിക്കുന്ന അമൃതാണ് പ്രണയമെന്നും അത് ഏതു പ്രായത്തിലും വാര്‍ദ്ധക്യത്തെ കൗമാരക്കാരനാക്കുമെന്നും പറയുന്നത് വളരെ ശരിയാണ്. പ്രണയ രംഗങ്ങളില്‍ തന്നെ തോല്‍പ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് മോഹന്‍ലാലിന്റെ ഉലഹന്നാനിലൂടെ വീണ്ടും തെളിയിക്കപ്പെടുകയാണ്. രൂപത്തിലും ഭാവത്തിലും എന്തിന് ശബ്ദത്തില്‍ പോലും പ്രണയത്തിന്റെ ആര്‍ക്കും നിര്‍വചിക്കാനാകാത്ത ഭാവങ്ങള്‍ വിതറി മോഹന്‍ലാല്‍ തന്റെ വേഷം ഗംഭീരമാക്കി. [video id="ixpGgaT_Uik" type="youtube" width="" height="320"] ഭാര്യയായി എത്തിയ മീന രണ്ടരമണിക്കൂര്‍ ആനിയമ്മയായി ജീവിക്കുകയായിരുന്നു. മക്കളായി എത്തിയ അയ്മ സെബാസ്റ്റിന്‍, സനൂപ് സന്തോഷ് എന്നവര്‍ തങ്ങളുടെ വേഷം മികച്ചതാക്കി. പിന്നീട് ചിത്രത്തില്‍ എടുത്തു പറയണ്ടത് ഉലഹന്നാന്റെ അയന്‍ക്കാരനായി എത്തിയ അനൂപ് മേനോന്റെ വേണുക്കുട്ടന്‍ എന്ന കഥാപാത്രമാണ്. ആള് പഞ്ചാര കുട്ടനാണെങ്കിലും ഉലഹന്നാന് ആത്മവിശ്വാസം നല്‍കുന്ന കുട്ടുകാരനായി സിനിമയില്‍ ലാലിനൊപ്പം മുഴുനീള വേഷത്തിലുണ്ട്. 15972513_1241840692538291_5749770683670097253_o സുരാജ് വെഞ്ഞാറമൂട്,കലാഭവന്‍ ഷാജോണ്‍ , ബിന്ദുപണിക്കര്‍, സൃന്ദ ,വീണ നായര്‍ നെടുമുടി വേണു, രാഹുല്‍ മാധവ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എം സിന്ദുരാജിന്റെ തിരക്കഥയും സംഭാഷണവും പ്രേക്ഷക മനസില്‍ ഇടംനേടി. വിജെ ജെയിംസിന്റെ പ്രണയോപനിഷത്തിനെ ആസ്പദമാക്കിയാണ് തിരക്കഥ വികസിപ്പിച്ചത്. മുന്തിരിവളളികളിലെ ഡയലോഗുകള്‍ ഭര്‍ത്താക്കന്‍മാരെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. [video id="6GdgeRNy-k4" type="youtube" width="" height="320"] ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ പിളളയുടെതാണ്. ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയ ബിജിപാല്‍ ചിത്രത്തിലെ രണ്ടു പാട്ടുകള്‍ക്ക സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. രണ്ടു പാട്ടുകള്‍ക്ക് എം ജയചന്ദ്രനും ഈണം നല്‍കി. ചുരുക്കത്തില്‍ എല്ലാവര്‍ക്കും കണ്ടു രസിക്കാവുന്ന ഒരു കംപ്ലീറ്റ് കുടുംബ ചിത്രമായി 'മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തെ വിശേഷിപ്പിക്കാം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)