ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ കര്‍ശനമാകുന്നു; മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

കൊച്ചി :മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പെടുത്തിയ പുതിയ പരിഷ്‌കരണങ്ങളനുസരിച്ച് ഡ്രൈവിങ് പരീക്ഷ പാസാക്കുന്നത് അത്ര എളുപ്പമാകില്ല. ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ കര്‍ശനമാക്കിയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ് തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നു. നിലവില്‍ 5 അടി ഉയരമുള്ള കമ്പിയുടെ നീളം 75 സെന്റിമീറ്ററായി ചുരുക്കും. നീളം കുറഞ്ഞ കമ്പിയായതിനാല്‍ തലപുറത്തിട്ടും നോക്കി ഒടിക്കാനു വളയ്ക്കാനും സാധിക്കില്ല. കണ്ണാടിയിലൂടെ നോക്കി മാത്രമേ അടയാളം മനസിലാക്കാന്‍ കഴിയൂ. വണ്ടിക്ക് ഇരുവശത്തും മുന്നിലുമുള്ള കണ്ണാടി നോക്കി വണ്ടി കമ്പികളില്‍ തട്ടാതെ വളച്ച് എടുക്കാന്‍ കഴിയണം. വണ്ടി ഓടിക്കാനും നേരെയാക്കാനുമുള്ള അടയാളമായ റിബണും ഇനിയുണ്ടാകില്ല. പുതിയ ഉത്തരവ് പ്രകാരം പുറത്തേക്കിറങ്ങുന്നതൊഴികെ ബാക്കി എല്ലാ കമ്പികളിലും റിബണ്‍ കെട്ടും. പഴയതുപോലെ ഏതെങ്കിലുമൊരു റോഡില്‍ നാല് ഗിയറിലും വണ്ടി ഓടിച്ച് കാണിച്ചാല്‍ മാത്രം പോര. റോഡില്‍ എത്രത്തോളം നന്നായി നിങ്ങള്‍ക്ക് വണ്ടി ഓടിക്കാന്‍ കഴിയുമെന്ന് പരിശോധിക്കും. കയറ്റത്തില്‍ വണ്ടി നിര്‍ത്തി ഓടിച്ച് കാണിക്കേണ്ടിവരും. ഇതുകൂടാതെ റിവേഴ്‌സ് പാര്‍ക്കിങ്ങുമുണ്ട്. രണ്ട് വാഹനങ്ങളുടെ ഇടയിലൂടെ വിജയകരമായി വാഹനം പാര്‍ക്ക് ചെയ്ത് കാണിക്കണം.വാഹന അപകടം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)