ആന്ധ്രയിലാകെ മന്യം പുലി തരംഗം; തെലുങ്കിലും മെഗാസ്റ്റാറായി മോഹന്‍ലാല്‍; തെലങ്കാനയിലും സീമാന്ധ്രയിലും മാത്രമായി മന്യം പുലി 100 കോടി നേടിയേക്കും

prayar gopalakrishnan,sabarimala,pampa river
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ 'മന്യം പുലി' തെലുങ്ക് നാട് കീഴടക്കുകയാണ്. ഇതുപോലെ ഒരു വിജയം തെലുങ്ക് സിനിമകള്‍ക്ക് പോലും അപൂര്‍വ്വമാണ്. ആന്ധ്രയിലാകെ മന്യം പുലി തരംഗമാണ്. വീണ്ടും മോഹന്‍ലാല്‍ തെലുങ്ക് നാട് കീഴടക്കിയിരിക്കുന്നു. ജനതാ ഗാരേജിന്റെ മഹാവിജയത്തോടെ തന്നെ സീമാന്ധ്രയിലും തെലങ്കാനയിലും മോഹന്‍ലാലിന് ഫാന്‍സ് അസോസിയേഷനുകള്‍ രൂപപ്പെട്ടിരുന്നു. ഇപ്പോള്‍ തെലുങ്ക് നാടിന്റെ മുക്കും മൂലയും മോഹന്‍ലാല്‍ ആരാധകരാല്‍ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം തെലുങ്കിലെ സൂപ്പര്‍താരമായ മഹേഷ്ബാബു മന്യം പുലി കണ്ടു. മോഹന്‍ലാലിന്റെ പ്രകടനത്തെ എങ്ങനെ പുകഴ്ത്തണമെന്നറിയാതെ, വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന മഹേഷ് ബാബുവിനെയാണ് എല്ലാവര്‍ക്കും കാണാനായത്. പുലിമുരുകനായി മോഹന്‍ലാലിന്റെ പ്രകടനം ഇതിഹാസതുല്യമെന്നാണ് മഹേഷ്ബാബുവിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ചിരഞ്ജീവി, നാഗാര്‍ജ്ജുന, വെങ്കിടേഷ് ത്രയങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകര്‍ മോഹന്‍ലാലിനെ പ്രതിഷ്ടിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ഏറ്റവും കുറഞ്ഞത് രണ്ട് തെലുങ്ക് സിനിമകളെങ്കിലും മോഹന്‍ലാലില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒരു ഡബ്ബിംഗ് പതിപ്പിന് ഇതുപോലെ ഒരു സ്വീകരണം തെലുന്മ്ക് നാട്ടില്‍ മുമ്പ് ഉണ്ടായിട്ടില്ല. പുലിമുരുകന് കേരളത്തില്‍ ലഭിച്ചതിനേക്കാള്‍ മികച്ച വരവേല്‍പ്പാണ് മന്യം പുലിക്ക് ആന്ധ്രയില്‍ ലഭിക്കുന്നത്. തെലങ്കാനയിലും സീമാന്ധ്രയിലും മാത്രമായി മന്യം പുലി 100 കോടി കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാനൂറോളം തിയേറ്ററുകളിലാണ് ഇപ്പോള്‍ തെലുങ്ക് ദേശത്ത് മന്യം പുലി പ്രദര്‍ശിപ്പിയ്ക്കുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)