കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജ് കൊള്ളയടിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് എംകെ മുനീര്‍

mk muneer mla,action against, karippur airport, airport robbery
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരുടെ ബാഗേജില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കപ്പെടുകയും ബാഗുകല്‍ നശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എംകെ മുനീര്‍ എംഎല്‍എ. സംഭവത്തില്‍ പരാതി പറഞ്ഞെങ്കിലും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയാണെന്നും എംകെ മുനീര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് അയച്ച പരാതിയിലാണ് മുനീര്‍ യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ട് ശ്രദ്ധയില്‍പെടുത്തിയത്. യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും എയര്‍ ഇന്ത്യ തയ്യാറായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുനീര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)