മോഹന്‍ലാല്‍ പുലിമുരുകന്‍ സിനിമയില്‍ പുലിയെ തൊട്ടിട്ടില്ല; തനിക്ക് ഇക്കാര്യം വ്യക്തമായി അറിയാമെന്ന് മന്ത്രി ജിസുധാകരന്‍

prayar gopalakrishnan,sabarimala,pampa river
ആലപ്പുഴ: മോഹന്‍ലാല്‍ പുലിമുരുകന്‍ സിനിമയില്‍ പുലിയെ തൊട്ടിട്ടില്ലെന്നും തനിക്ക് ഇക്കാര്യം വ്യക്തമായി അറിയാമെന്നും മന്ത്രി ജിസുധാകരന്‍. ആലപ്പുഴയില്‍ നടന്ന ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണം. എണ്ണത്തേക്കാള്‍ ഉപരി നല്ല സിനിമകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെയും അവരുടെ പ്രതിഫലത്തിനെതിരെയും മന്ത്രി സുധാകരന്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍സ്റ്റാറുകള്‍ ചാര്‍ലി ചാപ്ലിന്റെ ആത്മകഥ വായിക്കണം. അവര്‍ അത് വായിച്ചിട്ടുണ്ടെങ്കില്‍ ലജ്ജിച്ച് തലതാഴ്ത്തും. നൂറു കോടി മുടക്കി സിനിമയെടുക്കുന്നതാണ് ഇവിടത്തെ വലിയ കാര്യം. രണ്ടു കോടി മുടക്കി സിനിമയെടുത്താലും അതുന്നയിക്കുന്ന പ്രശ്‌നമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)