കേരളത്തില്‍ മുസ്ലീം മത മൗലികവാദത്തിന്റെ ഇരയായി മാറിയ ഒരു എഴുത്തുകാരിയുടെ സ്ഥിതി ഇതാണെങ്കില്‍ ലൗ ജിഹാദിനു ഇരയാകുന്ന സാധാരണ ഹിന്ദുപെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും: കമലിനും കമലാസുരയ്യക്കുമെതിരെ കനത്ത വര്‍ഗീയ പരാമര്‍ശവുമായി മാധ്യമപ്രവര്‍ത്തകനും ഗാനരചയിത

കൊച്ചി: കമലാ സുരയ്യയുടെ ജീവിതം പറയുന്ന കമലിന്റെ പുതിയ സിനിമയില്‍ മഞ്ജുവാര്യരെ നായികയാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സംവിധായകന്‍ കമലിനും മാധവിക്കുട്ടിക്കുമെതിരെ കനത്ത വര്‍ഗീയ പരാമര്‍ശവുമായി മാധ്യമപ്രവര്‍ത്തകനും ഗാനരചയിതാവുമായ മനോജ് മനയില്‍ രംഗത്ത്. മഞ്ജുവാര്യരെ നല്ല നടപ്പിന് ഉപദേശിക്കുന്നതിനപ്പുറം കമലിനെതിരെ വലിയ തോതിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് മനോജ് മനയില്‍ നടത്തുന്നത്. നേരത്തേയും കമലിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ചിട്ടുണ്ട് ഇദ്ധേഹം . കമല്‍ എന്ന തീവ്രവാദിയുടെ സിനിമ വരുന്നതോടെ കേരളത്തില്‍ താലിബാനികള്‍ വര്‍ധിക്കുമെന്നും മാധവിക്കുട്ടിയെ മതം മാറ്റാന്‍ സമദാനിക്ക് സൗദിയില്‍ ദശലക്ഷം ഡോളര്‍ കിട്ടിയത് പോലെ കമലിനും ലക്ഷക്കണക്കിന് ഡോളര്‍ തീവ്രവാദികള്‍ നല്‍കിയെന്നും മനോജ് മനയില്‍ ആരോപിക്കുന്നു. മഞ്ജു വാര്യര്‍ സിനിമ റിലീസാകുന്നതോടെ മുസ്ലിം മതമൗലിക വാദികളുടെ കൈയില്‍ അകപ്പെടുമെന്നും ഒത്തിരി പുരസ്‌കാരങ്ങള്‍ ഇങ്ങനെ ലഭിക്കുമെന്നും സിനിമയില്‍ നിന്ന് മഞ്ജുവാര്യര്‍ പിന്മാറണമെന്നും ഉപദേശിക്കുന്നുമുണ്ട് മനോജ് മനയില്‍ . പോസ്റ്റിന്റെ പൂര്‍ണ്ണരൂപം അഭിനേത്രി എന്ന നിലയില്‍ തനിക്കുവെച്ചുനീട്ടുന്ന റോളുകള്‍ സ്വീകരിക്കാന്‍ മഞ്ജുവാര്യര്‍ക്കും സംവിധായകന്‍ എന്ന നിലയില്‍ ഇഷ്ടപ്പെടുന്ന വിഷയം സ്വീകരിക്കാന്‍ കമലിനും (യഥാര്‍ഥനാമം അതല്ലെങ്കിലും) ഇന്നാട്ടില്‍ സ്വാതന്ത്ര്യമുണ്ട്. അതിലാരും കുറ്റംപറയില്ല. എന്നാല്‍, കമല്‍ ചിത്രീകരിക്കാന്‍ പോകുന്ന സിനിമ, നാലാപ്പാട്ടു തറവാട്ടിലെ കമല എന്ന മാധവിക്കുട്ടിയെക്കുറിച്ചായതുകൊണ്ടും അതു സംവിധാനം ചെയ്യുന്നത് കമല്‍ എന്ന വ്യക്തി ആയതുകൊണ്ടും മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ തെരെഞ്ഞെടുത്തത് ഒരു വാര്യര്‍ ജാതിനാമം വാലായുള്ള അഭിനേത്രിയെ ആയതുകൊണ്ടും ചിലതെല്ലാം സമചിത്തതയോടെ നോക്കിക്കാണാതിരിക്കാനാവില്ല. [caption id="attachment_242727" align="alignleft" width="275"]കമലാ സുരയ്യ കമലാ സുരയ്യ
[/caption] മലയാളനാടുകണ്ട ഏറ്റവും വലിയ മുസ്ലീം മതമൗലികവാദത്തിന്റെ ഇരയാണു മാധവിക്കുട്ടി. നാമിന്ന്! അതിനെ 'ലൗ ജിഹാദ്' എന്ന ഓമനപ്പേരിട്ടു വിളിക്കുന്നു. എങ്കിലും ഭാര്‍ഗവരാമന്റെ നാട് നാണംകൊണ്ട് തലകുനിച്ച ഒരു തട്ടിപ്പിന്റെ ഇരയായിരുന്നു ആ നാലാപ്പാട്ടു തറവാട്ടുകാരി. മനസ്സില്‍ പ്രണയവും കാമന്‍ പോലും കൊതിച്ചു പോകുന്ന കാമനയുമായി ജീവിച്ച മാധവിക്കുട്ടിയെ, സ്വന്തം മകനാവാന്‍ മാത്രം പ്രായമുള്ള മുസ്ലീം മത പണ്ഡിതന്‍ കല്യാണം കഴിക്കാമെന്ന വാഗ്ദാനത്തിലൂടെ, സെക്‌സിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ആ മുസ്ലീം അബ്ദുസമദ് സമദാനി ആണെന്നതു കേരളം ഞെട്ടലോടെ കേട്ടു. ഇതിനെക്കുറിച്ചു മാധവിക്കുട്ടി തന്നെ പറയുന്നത് കേള്‍ക്കുക: 'ഞാനുറങ്ങാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണു അയാള്‍ എന്റെയടുത്ത് വന്നത്. അയാള്‍ എന്നെ പുണര്‍ന്നു. അയാള്‍ എന്റെ മുഖത്തു ചുംബിച്ചു. എന്റെ മുലകളില്‍ ചുംബിച്ചു. എന്റെ കാല്‍വിരലുകളില്‍ ചുംബിച്ചപ്പോള്‍ എനിക്കു വേദനിച്ചു. പ്രമേഹംകൊണ്ട് അവ വല്ലാതെ തളര്‍ന്നിരിക്കുന്നുവല്ലോ. പിന്നെ അയാള്‍ എന്നില്‍ പ്രവേശിച്ചു. അതുകഴിഞ്ഞു അയാള്‍ പറഞ്ഞു: 'ഒരു കന്യകയോടൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതുപോലെ എനിക്കു തോന്നുന്നു. (അവലംബം: ദി ലവ് ക്വീന്‍ ഓഫ് മലബാര്‍/പ്രണയത്തിന്റെ രാജകുമാരി, മെറിലി വെയ്‌സ്‌ബോഡ്, ഗ്രീന്‍ ബുക്‌സ്). അന്നയാള്‍ മാധവിക്കുട്ടിക്കു മുസ്ലീം പേരിട്ടു. സുരയ്യ. എന്നാല്‍, കല്യാണം കഴിക്കണമെങ്കില്‍ മാധവിക്കുട്ടി മതം മാറണമെന്നു ആ മുസ്ലീം മതമൗലികവാദി ആവശ്യപ്പെട്ടു. മധ്യവയസ്സില്‍ തന്നെ ലൈംഗികവേഴ്ച്ചക്ക് വിധേയമാക്കുകയും മനസ്സിലെ പ്രണയത്തെ നനച്ചു വളര്‍ത്തുകയും ചെയ്ത അയാളുടെ ആജ്ഞകള്‍ക്ക് മുന്നില്‍ തലകുനിച്ചു കൊടുക്കാനേ മാധവിക്കുട്ടിക്കു കഴിഞ്ഞുള്ളു.[caption id="attachment_242729" align="alignright" width="300"]അബ്ദുസമദ് സമദാനി അബ്ദുസമദ് സമദാനി
[/caption] 1999 ഡിസംബര്‍ പതിനാറാം തീയതി വീട്ടില്‍വെച്ചു നടന്ന ചടങ്ങില്‍ അവര്‍ മതം മാറി. ഇതിനിടയില്‍ സമദാനി കേരളത്തില്‍ നിന്നു ഒളിച്ചോടി. താന്‍ കല്യാണം കഴിക്കാമെന്നു പറഞ്ഞിട്ടേയില്ല എന്നു അയാള്‍ പ്രസ്താവനയിറക്കി. അതുമാത്രമോ, മാധവിക്കുട്ടിയെ മതം മാറ്റിക്കുന്നതിനായി ഒരു ദശലക്ഷം ഡോളര്‍ സൗദിയില്‍ നിന്നും ഇയാള്‍ കൈപ്പറ്റിയതായും ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്തുവന്നു. തുടര്‍ന്ന് സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ സംരക്ഷകരായി എത്തിയത് എന്‍ഡിഎഫ് തീവ്രവാദികളായിരുന്നു. കേരളത്തില്‍ മുസ്ലീം മത മൗലികവാദത്തിന്റെ ഇരയായി മാറിയ ഒരു എഴുത്തുകാരിയുടെ സ്ഥിതി ഇതാണെങ്കില്‍ ലൗ ജിഹാദിനു ഇരയാകുന്ന സാധാരണ ഹിന്ദുപെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നു ഊഹിക്കേണ്ടതില്ലല്ലോ!. ആമി എന്ന സിനിമ സംവിധാനം ചെയ്യുന്ന വ്യാജപ്പേരില്‍ അറിയപ്പെടുന്ന കമലിന്റെ കാര്യം എടുക്കാം. കേരളത്തിലെ ഒട്ടുമിക്ക ഹിന്ദുക്കളും അടുത്ത കാലം വരെ ധരിച്ചുവശായത് കമല്‍ ഹിന്ദുവാണെന്നതായിരുന്നു. എന്നാല്‍ കമല്‍ എന്ന കമാലുദ്ദീന്‍ നരേന്ദ്രമോദി നരാധമന്‍ ആണെന്ന വര്‍ഗീയ പരാമര്‍ശം നടത്തിയതിനു ശേഷമാണു കമല്‍, കമാലുദ്ദിനാണെന്ന് തെളിഞ്ഞത്. പിന്നീട് നിരവധി സംഭവങ്ങളിലൂടെ ഇയാള്‍ എന്‍. ഡി. എഫുകാരനെപ്പോലും നാണിപ്പിക്കുന്ന പച്ചയായ മുസ്ലീം വര്‍ഗീയവാദിയാണെന്നു തെളിയിച്ചു. കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ എച്ചില്‍പ്പാത്രത്തിലെ അപ്പക്കഷ്ണം നുണഞ്ഞു ജീവിക്കുന്ന ഇയാളുടെ ഉള്ളില്‍ കടുത്ത വര്‍ഗീയവാദി ഒളിഞ്ഞിരിപ്പുണ്ടെന്ന് ലോകം മനസ്സിലാക്കി. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, കമല്‍ എന്ന സംവിധായകന്‍ ആമി എന്ന സിനിമയിലൂടെ എന്താണു ചെയ്യുക? 1. ഒരു മുസ്ലീം കാമഭ്രാന്തന്റെ സ്ഖലസുഖത്തിനു വഴിപ്പെട്ടു അയാളാല്‍ കാമമോഹിതയായി മതം മാറേണ്ടി വന്ന ഒരു ഹിന്ദു സ്ത്രീയുടെ ചിത്രം കമലിന്റെ സിനിമയില്‍ ഉണ്ടാവുമോ? 2. എന്‍.ഡി.എഫുകാരും മുസ്ലീം ലീഗുകാരും കൊണ്ടുനടന്നു കുരങ്ങു കളിപ്പിച്ച മാധവിക്കുട്ടിയെ കമല്‍ ആവിഷ്‌കരിക്കുമോ? 3. മുഹമ്മദല്ല, അതെന്റെ കൃഷ്ണന്‍ തന്നെയാണെന്നു മതമാറിയ ശേഷം മാധവിക്കുട്ടി പറഞ്ഞത് കമലിന്റെ തിരക്കഥയില്‍ ഉണ്ടാവുമോ? 4. നശിച്ച ഈ പര്‍ദ കീറിക്കളയാന്‍ മാധവിക്കുട്ടി ആഗ്രഹിച്ചത് കമല്‍ ചിത്രീകരിക്കുമോ? 5. താന്‍ വീണ്ടും ഹിന്ദുവായാല്‍ എന്‍.ഡി.എഫുകാര്‍ തന്നെയും കുടുംബത്തേയും കൊല്ലുമെന്നു പറഞ്ഞ മാധവിക്കുട്ടിയുടെ പശ്ചാത്താപം കമല്‍ വെള്ളിത്തിരയില്‍ കൊണ്ടുവരുമോ? [caption id="attachment_242730" align="aligncenter" width="784"]കമല്‍ കമല്‍
[/caption] ഇതിനെല്ലാം ഉള്ള ഉത്തരം ഇല്ലാ എന്നാണു. അന്നു മാധവിക്കുട്ടിയെ മതം മാറ്റാന്‍ സമദാനിക്കു ഒരു ദശലക്ഷം ഡോളര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ഈ സിനിമക്കു വേണ്ടി കമലിനു ഓഫര്‍ ചെയ്യപ്പെട്ട പണം എത്രയാണെന്നു കയ്യും കണക്കുമുണ്ടാവില്ല. അതൊന്നുമാത്രം മുന്നില്‍ കണ്ടുകൊണ്ടല്ലേ കമല്‍ തന്റെ ഈ സിനിമാ സംരഭത്തിനു മുന്നിട്ടിറങ്ങിയത്? തന്റെ കുടുംബജീവിതത്തിലെ താളപ്പിഴകള്‍ കൊണ്ട് വിവാഹമോചനം നേടി വീണ്ടും സിനിമാരംഗത്തെത്തിയ അഭിനേത്രിയാണു മഞ്ജു വാര്യര്‍. കഴിവും ജനപ്രീതിയും മഞ്ജുവിനുണ്ട്. മഞ്ജു ഈ സിനിമയുടെ തിരക്കഥ വായിക്കുന്നതിനു മുന്‍പ് ചെയ്യേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്!, മാധവിക്കുട്ടിയുടെ സുഹൃത്തായ ലീലാ മേനോന്‍ എന്ന പത്രപ്രവര്‍ത്തകയെ കാണുക. രണ്ട്, തൃശൂരിലെ ഗ്രീന്‍ ബുക്‌സ് പുറത്തിറക്കിയ മെറിലി വെയ്‌സ്‌ബോഡ് എഴുതിയ 'ലവ് ക്വീന്‍ ഓഫ് മലബാര്‍'/'പ്രണയത്തിന്റെ രാജകുമാരി' എന്ന പുസ്തകം വാങ്ങി വായിക്കുക. അപ്പോള്‍ മാധവിക്കുട്ടി ആരായിരുന്നു എന്ന് മനസ്സിലാകും. തുടര്‍ന്ന്! ആമിയുടെ തിരക്കഥ വായിച്ചാല്‍ കമലിന്റെ മാധവിക്കുട്ടി ആരാണു എന്നും മനസ്സിലാകും. ഒരു കാര്യം ഉറപ്പാണു. ഇനിമുതല്‍ കേരളത്തില്‍ നിന്നും പുറത്തു നിന്നും മഞ്ജുവിനു നിരവധി അവാര്‍ഡും സമ്മാനങ്ങളും ഒഴുകിയെത്തും. മഞ്ജു മുസ്ലീം മത മൗലികവാദികളാല്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെടും. കേരളത്തിലെ കലാകാരന്മാരേയും എഴുത്തുകാരേയും മാധ്യമങ്ങളേയും പണക്കൊഴുപ്പിന്റെ മാസ്മരികതയില്‍ മുസ്ലീം ഭീകരവാദികള്‍ സ്‌പോണ്‍സര്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു. അതിന്റെ പരിണിത ഫലങ്ങളാണു കേരളത്തില്‍ നാമിന്നു കാണുന്ന മുസ്ലീം ഭീകരവാദം. അവര്‍ വിറ്റു കാശാക്കാന്‍ ശ്രമിക്കുന്നത് മഞ്ജുവിലെ കലാകാരിയെ അല്ല തന്നെ. പിന്നേയോ, മഞ്ജു എന്ന പേരിന്റെ പിറകിലുള്ള 'വാരിയര്‍' എന്ന വാലിനേയാണു. നാലാപ്പാട്ടെ വരിഷ്ഠ ഹിന്ദു കുടുംബത്തിലെ ഒരു പ്രശസ്തയായ സ്ത്രീയെ മുസ്ലീം മതമൗലികവാദികള്‍ക്ക് തങ്ങളുടെ ഇരയാക്കാന്‍ പറ്റുമെങ്കില്‍ മഞ്ജുവിലെ വാരിയരേയും അവര്‍ കീഴ്‌പ്പെടുത്തും. കാരണം സമദാനിമാര്‍ എല്ലായിടത്തും വലവീശി കാത്തിരിക്കുകയാണല്ലോ! [caption id="attachment_242731" align="aligncenter" width="600"]മഞ്ജുവാര്യര്‍ മഞ്ജുവാര്യര്‍
[/caption] നാം അറിയണം, കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണു കേരളത്തില്‍ താലിബാന്‍ ഭീകരവാദികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു! മുസ്ലീം മതഭീകരരുടെ ഇന്ത്യയിലെ ഹബ്ബായി കേരളം മാറുകയാണെന്നു പറഞ്ഞാല്‍ അതിനെ നാം ചിരിച്ചു തള്ളുമായിരിക്കും. ആവട്ടെ. നമ്മുടെ ഈ കൊച്ചു കേരളം മുസ്ലീം ഭീകരവാദത്തിന്റെ പറുദീസയായി മാറുന്നതിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഉദാഹരണമാണു കമലിന്റെ സിനിമാ സംരംഭം. ഈ സിനിമക്ക് എവിടെനിന്നൊക്കെ ഫണ്ടു വരുന്നു എന്നത് ആരാണു ശ്രദ്ധിക്കുക? കമലിനെ കൊണ്ടുനടക്കുന്ന കേരളത്തിലെ ഭരണകൂടം എന്തായാലും അതിനു തയ്യാറാവില്ല. കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി മാറി മാറി വന്ന ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ഹീനമായ മുസ്ലീം പ്രീണനനയം നമ്മുടെ കൊച്ചു കേരളത്തിനെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു. കണ്ണുരിലെ കനകമലയിലെ ഐസിസ് ഭീകരവാദിസംഗമത്തിന്റെ സൂത്രധാരനെ പിടിച്ചിരിക്കുന്നു എന്നതാണു ഈ രംഗത്തെ ഏറ്റവും ചൂടുള്ള വാര്‍ത്ത. അയാള്‍ കാസര്‍കോടുകാരനാണത്രെ! അല്ലാതെ പാകിസ്താന്‍കാരനല്ല. കുനിച്ചു നിര്‍ത്തി തലവെട്ടിക്കൊണ്ട് ഇസ്ലാമിക വല്ക്കരണം നടത്തുന്ന ഐസിസ് ഭീകരരുടെ താവളം അങ്ങു വളരെ ദൂരെയൊന്നുമല്ല, ഇങ്ങ് കണ്ണൂര്‍ ജില്ലയിലെ കനക മലയിലായിരുന്നു എന്നതിലും അഞ്ചുപേരെ അവിടെനിന്നും പിടിച്ചു എന്നതിലും ആഗോളമലയാളിക്ക് അപകടമൊന്നും മണത്തിട്ടില്ല ഇതുവരെ. മലയാളത്തിലെ ആദ്യസ്വകാര്യ ചാനല്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് രക്തബാന്ധവമുള്ള ഏഷ്യാനെറ്റ് ന്യൂസിലെ അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ ടി.എന്‍.ഗോപകുമാര്‍ മദനിയെ മഹത്വവല്ക്കരിച്ച് അഭിമുഖം തയ്യാറാക്കിയപ്പോള്‍ നാം അതില്‍ അപാകത കണ്ടില്ല. എന്നാല്‍ മദനിക്ക് മലയാളി സമൂഹത്തില്‍ ഇരച്ചു കയറി തന്റെ വര്‍ഗീയവിഷം കുത്തിവെക്കാന്‍ കിട്ടിയ ഏറ്റവും വലിയ അവസരമൊരുക്കുന്നതിന്റെ ഭാഗമായിരുന്നു അതു. കേരളത്തിലെ സെക്കുലര്‍ ഹിന്ദു അതൊന്നും തന്നെ ബാധിക്കുന്ന വിഷയമായിപ്പോലും കണ്ടില്ല എന്നതാണു സത്യം. ഹിന്ദു മതമൗലിക വാദിയായ മഹാത്മാഗാന്ധി എങ്ങനേയോ അതുപോലെയാണു മദനി എന്ന; മദനിയെ ഗാന്ധിജിയുമായി കൂട്ടിക്കെട്ടി നീചമായ താരതമ്യം നടത്തിയ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഒറ്റുകൊടുത്തത് ഹിന്ദുക്കളുടെ ആത്മാഭിമാനത്തേയായിരുന്നു. അതുമാത്രമോ, മുസ്ലീങ്ങള്‍ക്ക് ഒരു ജില്ല അനുവദിച്ചു കൊടുത്തതിലൂടെ മുസ്ലീം മതമൗലികവാദത്തിന്റെ ചിത്രം വരയ്ക്കാന്‍ കേരളം അതിമനോഹരമായ കാന്‍വാസാണെന്നുള്ള ചിറ്റ് കൊടുക്കുകയായിരുന്നു മലപ്പുറം ജില്ലാ രൂപീകരണത്തിലൂടെ ഇ.എം.എസ്.ചെയ്തത്. ഹിന്ദുസമാജത്തിലെ എല്ലാത്തരം അഴുക്കുകളേയും കഴുകിക്കളഞ്ഞത് ഹിന്ദുക്കള്‍ തന്നെയായിരുന്നു എന്നത് ആരും മറന്നു പോകരുതു. അതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ആഗമാനന്ദസ്വാമികളും വി.ടി.ഭട്ടതിരിപ്പാടും മന്നത്ത് പദ്മനാഭനും സി.പി.രാമസ്വാമി അയ്യരും തുടങ്ങി എണ്ണംപറഞ്ഞ ഹിന്ദുക്കളായിരുന്നു. എന്നാല്‍ ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനം തകര്‍ത്ത ഹിന്ദുക്കളില്‍ അഗ്രഗണ്യന്‍ കുശാഗ്രബുദ്ധിക്കാരനായ ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു എന്നതും നാം ഓര്‍ക്കണം. മാതൃഭൂമി വാരികയില്‍ ഒസാമാ ബിന്‍ലാദനെ മഹാത്മാഗാന്ധിക്കു തുല്യം ചാര്‍ത്തിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പിന്നിലെ വര്‍ഗീയ മുസ്ലീം അജണ്ട തിരിച്ചറിയാന്‍ ഇന്നാട്ടിലെ ഹിന്ദുജന വിഭാഗങ്ങള്‍ക്ക് കഴിയാതെ പോയി. എന്നാല്‍ അതേ മാതൃഭൂമിയില്‍ മുസ്ലീം മതവികാരം വ്രണപ്പെടുത്തിയ പരാമര്‍ശം എന്നു പറഞ്ഞ് നാട്ടിലുണ്ടാക്കിയ പൊല്ലാപ്പ് കണ്ട് ആര്‍ക്കും അതിശയം പോലും ഉണ്ടായില്ല. ഹിന്ദുവിന്റെ സാര്‍വജനീനമായ സഹിഷ്ണുതയും ക്ഷമിക്കാനുള്ള ശേഷിയും അലങ്കാരത്തിനു ഉപയോഗിക്കാമെങ്കിലും ഭാര്‍ഗവഭൂമിയില്‍ മുഹമ്മദന്‍ മതം കൊലക്കത്തിയുമായാണു നടക്കുന്നതെന്നുള്ള പരസ്യമായ മുന്നറിയിപ്പായിരുന്നു അത്. അതും മനസ്സിലാക്കാനുള്ള ശേഷി ഹിന്ദുവിനുണ്ടായില്ല. ഭീകരപ്രവര്‍ത്തന പരിശീലനത്തിനായി പാകിസ്താനിലേക്ക് ഒളിച്ചുകടക്കുന്നവരില്‍ അധികവും മലയാളി യുവാക്കളാണെന്നതു കേട്ട് ഒന്ന് ഞെട്ടാന്‍ പോലും നാം തയ്യാറല്ല. അതില്‍ രണ്ടു പേര്‍ വെടിയേറ്റു മരിച്ച വാര്‍ത്തകളില്‍ നിന്നും നാം ഒന്നും പഠിക്കുന്നുമില്ല. കേരളത്തില്‍ നിന്നു ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ 21 പേരും ഐസിസ് ക്യാമ്പില്‍ എത്തിയെന്നതും നമ്മെ ബാധിക്കാത്ത വിഷയം എന്ന നിലപാടിലാണു നാം. 'ആടുമേയ്ക്കാന്‍ പോയവര്‍' എന്നുള്ള നിന്ദാസൂചകം മാത്രമാണു നമുക്കാ സംഭവം. ഐക്യകേരളത്തിന്റെ അറുപതു വര്‍ഷങ്ങളെ വിശകലം ചെയ്തുകൊണ്ട്, എഴുത്തുകാരനായ സി. അഷറഫ് നടത്തിയ വിലയിരുത്തല്‍ ഇവിടെ സ്മരണീയമാണു. അഷറഫ് എഴുതുന്നു: 'കാശ്മീരില്‍വെച്ച് ഭീകരപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട മകന്റെ ശവശരീരം തനിക്കു കാണെണ്ട എന്നുപറഞ്ഞ ധീരമാതാവിനെ അപമാനിക്കുന്നതില്‍ ഇടതുപക്ഷവും സാംസ്‌കാരിക കേരളവും ഇസ്ലാമിക ഭീകരസംഘടനകളോട് ചേര്‍ന്നു നിന്നു. മഹത്തായ നവോത്ഥാന പൈതൃകത്തിന്റെ ഗരിമയില്‍ ലോകത്തിനുമുന്‍പാകെ ശിരസ്സുയര്‍ത്തി നിന്ന മലയാളിയെ ഈവിധം അപമാനിതനാക്കിത്തീര്‍ത്തതാരാണു? മതാതീത നന്മകള്‍ വിളഞ്ഞുമൂത്ത ഭൂമിമലയാളത്തെ ഈവിധം രാജ്യദ്രോഹികളുടെ പറുദീസയാക്കിത്തീര്‍ത്തതാരാണു? ഇതിനുത്തരവാദികളെ കൃത്യമായ അടയാളത്തോടെ തിരിച്ചറിയാനും അവരുടെ തനി സ്വരൂപത്തെ ലോകത്തിനുമുമ്പാകെ വെളിപ്പെടുത്തി വിചാരണചെയ്യാനും ഇനിയും നമ്മള്‍ അമാന്തിച്ചു നിന്നുകൂട. കേരളത്തെ രാജ്യദ്രോഹികളുടെ പറുദീസയാക്കിത്തീര്‍ത്തവരുടെ പട്ടിക വളരെ നീണ്ടതാണു. സാഹിത്യകാരന്മാര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, ആനുകാലികപ്രസിദ്ധീകരണങ്ങള്‍, പരിസ്ഥിതിസംഘടനകള്‍, ദളിത് സംഘടനകള്‍, മനുഷ്യാവകാശ സംഘടനകള്‍ ഇങ്ങനെ ഒരു സമൂഹത്തിന്റെ അടിസ്ഥാനധര്‍മം നിര്‍വഹിക്കേണ്ടവരെല്ലാം രാജ്യദ്രോഹകിരാതകലയാല്‍ ആവേശിക്കപ്പെട്ട ചരിത്രമാണു ഐക്യകേരളത്തിന്റെ അറുപതു വര്‍ഷം.' (സി.അഷറഫ്, കേരളം രാജ്യദ്രോഹികളുടെ മാതൃഭൂമി, സാഹിത്യവിമര്‍ശം ദ്വൈമാസിക, ജനുവരി 2017) ഭാരതപ്പുഴയുടെ തീരത്തു ജനിച്ച എഴുത്തുകാരന്‍ സി.അഷറഫിനെക്കൊണ്ട് ഈ വിധം എഴുതിക്കണമെങ്കില്‍ കേരളത്തിന്റെ അവസ്ഥ എത്രമാത്രം ജീര്‍ണീച്ചുപോയി എന്നു നാം തിരിച്ചറിയുന്നുണ്ടോ? നോമ്പുകാലത്ത് മലപ്പുറത്തോ, കോഴിക്കോട്ടങ്ങാടിയിലോ എത്തപ്പെടുന്ന ഒരാള്‍ക്ക് പച്ചവെള്ളം കുടിക്കാന്‍ കിട്ടില്ല എന്ന പരമാര്‍ത്ഥം എത്രപേര്‍ക്കറിയാം. സൗദി അറേബ്യയെപ്പോലും നാണിപ്പിക്കുന്ന ഈ കാര്യം നടക്കുന്നത് മതേതര/ജനാധിപത്യ നാട്ടിലാണു. കേരളത്തിലെ കണ്ണായ സ്ഥലങ്ങളും പ്രമുഖ കച്ചവട സ്ഥാപങ്ങളുമെല്ലാം മുസ്ലിം ഭീകരവാദ മാഫിയയുടെ കൈകൈകളില്‍ എത്തിയിരിക്കുന്നു എന്നത് നഗ്‌നസത്യമാണു. കേരളത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹി എറണാകുളത്തുള്ള ഒരു പ്രേമ 'പിഷാരടി'യാണു! ഇങ്ങനെ എത്രമാത്രം ഉദാഹരണങ്ങള്‍. അതിന്റെ അവസാന ഉദാഹരണമാവുകയാണോ മഞ്ജു. അല്ല; മഞ്ജു വാര്യര്‍! എന്നാണു ഞാന്‍ സംശയിക്കുന്നത്. ഇതിന്റെ മറുപുറവും കാണാതെ പോകുന്നില്ല. നമ്മുടെ നാട്ടിലെ ഹിന്ദു സമൂഹം രാഷ്ട്രബോധവും ദേശീയതയും വിട്ടുകളഞ്ഞ് ഭക്തി വ്യവസായത്തിലേക്കും അന്ധവിശ്വാസത്തിലേക്കും, ഹിന്ദുവിനെത്തന്നെ വേര്‍തിരിക്കാന്‍ തുനിയുന്ന പഴയകാല ഇണ്ടന്തുരുത്തി നമ്പൂതിരിമാരാവുകയും ചെയ്യുന്ന ഒരു കെട്ടകാലത്തിലൂടെയാണു നാം കടന്നു പോകുന്നത്. ചിന്തിക്കണം, നാം എവിടെയാണു നില്‍ക്കേണ്ടതെന്ന്!

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)