ധനുഷ് തങ്ങളുടെ മകനാണെന്ന ദമ്പതികളുടെ അവകാശവാദം മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്നും ചെറുപ്രായത്തില്‍ നാടുവിട്ടു പോയതാണെന്നും അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളി. കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസില്‍ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ദമ്പതികള്‍ക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു. ധനുഷിന്റേതെന്ന് പറയുന്ന ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ ദമ്പതികള്‍ കോടതിയില്‍ ഹാജരാക്കയിരുന്നു. ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളല്ലില്‍ കാക്കപ്പുള്ളിയുമുണ്ടെന്നായിരുന്നു ദമ്പതികള്‍ ഹാജരാക്കിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നത്. എന്നാല്‍ വൈദ്യ പരിശോധനയില്‍ ഈ രേഖകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശരീരത്തെ അടയാളങ്ങള്‍ ധനുഷ് ലേസര്‍ ഉപയോഗിച്ച് മായ്ച്ചു കളഞ്ഞുവെന്ന ആരോപണവും ദമ്പതികള്‍ ഉന്നയിച്ചു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ അടയാളങ്ങള്‍ ഇല്ലെന്നു കണ്ടെത്തി. ഇതിനിടെ ഡിഎന്‍എ പരിശോധനയിലൂടെ പിതൃത്വം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ധനുഷും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ കസ്തൂരിരാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്. എന്നാല്‍ സിനിമാമോഹം കൊണ്ട് നാടുവിട്ട തങ്ങളുടെ മകന്‍ കാളികേശവനാണ് ധനുഷെന്നായിരുന്നു കതിരേശന്റേയും മീനാക്ഷിയുടേയും വാദം. തങ്ങളുടെ ജീവിത ചെലവിന് മാസം 65000 രൂപ ധനുഷ് നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)