മകാവോ: മകാവോ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഓപ്പണില്‍ ഇന്ത്യയുടെ സൈന നെഹ്വാള് ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ദിനര്‍ ദയാഹ് ആയുസ്റ്റിനെയാണ് സൈന പരാജയപ്പെടുത്തിയത്. 17-21, 21-18, 21-12 എന്നീ സ്കോറുകള്‍ക്കായിരുന്നു താരത്തിന്റെ വിജയം.
ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരം സൈനക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ സൈനയ്ക്ക് ആദ്യ ഗെയിമില്‍ പിഴച്ചു. 17-21 സ്കോറിന് എതിര്‍താരത്തിന് മുന്നില്‍ സൈന അടിയറവ് പറഞ്ഞു.
എന്നാല്‍ സൈനയുടെ ശക്തമായ തിരിച്ചു വരവാണ് പിന്നീട് കണ്ടത്. രണ്ടാം ഗെയിമില്‍ ഇരുവരും മികച്ച പോരാട്ടം കാഴ്ചവെച്ചു. 18 പോയിന്റ് വീതം നേടി സമനില പാലിച്ചങ്കിലും പിന്നീട് മൂന്ന് പോയിന്റുകള്‍ തുടര്‍ച്ചയായി നേടി സൈന ഗെയിം സ്വന്തമാക്കുകയായിരുന്നു.
മൂന്നാം ഗെയിമില്‍ എതിര് താരത്തിന് പോരാടാനുള്ള അവസരം പോലും സൈന നല്‍കിയില്ല. 21-12ന് ഗെയിം ഇന്ത്യന്‍ താരം സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ചൈനയുടെ സാംങ് യിമാന് ആണ് സൈനയുടെ എതിരാളി.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)