കുവൈറ്റില്‍ സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റ് സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണത്തിന് നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. സ്വകാര്യമേഖലയിലെ ഭരണ നിര്‍വഹണ തസ്തികകളില്‍ സ്വദേശികളായ തൊഴിലാളികളെ നിയമിക്കുന്നതിലൂടെ ഈ മേഖലയില്‍ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ഓരോ വര്‍ഷവും പത്തു ശതമാനം വിദേശികളെ ഒഴിവാക്കി പത്തുവര്‍ഷത്തിനകം സമ്പൂര്‍ണ സ്വദേശി വല്‍ക്കരണത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് നല്‍കിവരുന്ന സൗജന്യ മരുന്നുവിതരണം നിര്‍ത്താനും ഏക വനിതാ പാര്‍ലമെന്റ് അംഗമായ സഫാ അല്‍ ഹാഷിം ബില്ല് അവതരിപ്പിച്ചിരുന്നു. എന്നാല്‍ സൗജന്യ മരുന്ന് വിതരണം ഉടന്‍ നിറുത്തലാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)