തന്നെ കൊല്ലാന്‍ ആഗ്രഹിച്ച രമേഷ് പിഷാരടിക്ക് മറുപടിയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍

തന്നെ കൊല്ലാന്‍ ആഗ്രഹിച്ച രമേഷ് പിഷാരടിക്ക് മറുപടിയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. 1997 ല്‍ അനിയത്തിപ്രാവ് ഇറങ്ങിയ സമയത്ത് കുഞ്ചാക്കോ ബോബനോട് എല്ലാവര്‍ക്കും ഉണ്ടായ ആരാധന തന്നെ അസൂയപ്പെടുത്തിയെന്നും കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ ആഗ്രഹിച്ചെന്നും ഒരു അഭിമുഖത്തില്‍ രമേഷ് പിഷാരടി വെളിപ്പെടുത്തിയിരുന്നു. ചിത്രം ഇറങ്ങിയ സമയത്ത് ആരെങ്കിലും ഒരു തോക്ക് തന്നിട്ട് കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നേരെ കുഞ്ചാക്കോ ബോബന്റെ അടുത്തേക്ക് പോകുമായിരുന്നു. കാരണം അയാളൊരു പ്രശ്‌നക്കാരനായിരുന്നു. സ്‌കൂളിലെ പെണ്‍പിള്ളേരെല്ലാം അയാള്‍ടെ പിന്നാലെ ആയിരുന്നു. പത്താക്ലാസ്സില്‍ പഠിച്ചിരുന്ന എന്റെ ക്ലാസ്‌മേറ്റ്‌സിന്റെ കൈയിലെ ഓട്ടോഗ്രാഫ് ബുക്കില്‍ ഞാന്‍ അയാളുടെ ഫോട്ടോ കണ്ടു. അതുകൊണ്ട് ഞാനവളുടെ ഓട്ടോഗ്രാഫില്‍ ഒന്നും എഴുതിയില്ല. കാരണം കുഞ്ചാക്കോ ബോബനോടുള്ള എന്റെ അസൂയയായിരുന്നു. എനിക്കതൊന്നും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല എന്ന് മാത്തുക്കുട്ടിയുമായി നടത്തിയ അഭിമുഖത്തില്‍ രമേഷ് പിഷാരടി തമാശ രൂപേണ പറഞ്ഞിരുന്നു. ഇതിന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി മറുപടി നല്‍കിയിരിക്കുകയാണ് ചാക്കോച്ചന്‍. രാമന്റെ ഏദന്‍ തോട്ടവുമായി ബന്ധപ്പെട്ടാണ് ചാക്കോച്ചന്റെ പോസ്റ്റ്. രമേഷ് പിഷാരടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചാണ് താരം പറയുന്നത്. എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം....അത് കൂടുതല്‍ സന്തോഷം തരുന്നത്,ഒരുമിച്ചു അഭിനയിച്ച 'രാമന്റെ ഏദന്‍തോട്ടം ' പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്‌നേഹവും ലഭിച്ചു തീയേറ്ററുകളില്‍ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്നതാണ്... സന്തോഷം ,വര്‍മാജി എന്ന പിഷാരടി എന്നാണ് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചതിന്റെ പൂര്‍ണരൂപം. പോസ്റ്റ് കണ്ടതോടെ തന്നെ നാറ്റിക്കരുതെന്ന അപേക്ഷയുമായി കമന്റില്‍ രമേഷ് പിഷാരടിയും രംഗത്തെത്തിയിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)