മന്ത്രിസഭയില്‍ നടന്ന ചര്‍ച്ചയെന്തെന്ന് മന്ത്രിക്കല്ലേ പറയാന്‍ സാധിക്കൂ; ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി

kodiyeri balakrishnan, channel discussions
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ആരേയും നിയോഗിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി . കേരളകൗമുദിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ചാനല്‍ ചര്‍ച്ചകളില്‍ പോകുന്നവരാരും പാര്‍ട്ടി നിശ്ചയിച്ചിട്ടു പോകുന്നവരല്ല. ചാനലുകാര്‍ വിളിക്കുന്നതാണത്. വിളിക്കുമ്പോള്‍ അവര്‍ പോകും. അവര്‍ക്ക് തോന്നുന്ന അഭിപ്രായം പറയും. പിബിയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് അഭിപ്രായം പറയാന്‍ ചില ചാനലുകള്‍ വിളിക്കുന്നത് ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരെയാണ്. ആ മെമ്പര്‍ക്ക് എങ്ങനെയാണ് പിബിയിലെ ചര്‍ച്ചയെക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കുക. ഗവണ്‍മെന്റില്‍ നടക്കുന്ന ചര്‍ച്ചയെക്കുറിച്ച് ഇതുമായി യാതൊരു വിവരവുമില്ലാത്ത, എംഎല്‍എ പോലുമല്ലാത്തയാളെ വിളിക്കും. മന്ത്രിക്കല്ലേ എന്തെങ്കിലും പറയാന്‍ സാധിക്കുക. മന്ത്രിസഭയില്‍ നടന്ന ചര്‍ച്ചയെന്താണെന്ന്. ഈ ചാനല്‍ ചര്‍ച്ചയുടെ ഏറ്റവും വലിയ യുക്തിരാഹിത്യം ഇതാണെന്നും, തോന്നുന്നത് പറഞ്ഞ് കുറെനേരം കളയുകയാണെന്നും കോടിയേരി പറഞ്ഞു. കുറച്ചുസമയത്തേക്ക് ആളുകളെ പിടിച്ചുനിറുത്താമെന്നല്ലാതെ ഇതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ പത്രങ്ങളില്‍ വരുന്നതുപോലുള്ള ഗൗരവമായ ചര്‍ച്ച ചാനലുകളില്‍ വരുന്നില്ല. ഗൃഹപാഠം ചെയ്യാതെയാണ് പലരും സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)