കിങ്ഫിഷര്‍ ഹൗസ് മൂന്നാം തവണയും ലേലത്തിന്

kingfisher house,mumbai,india,vijay mallya,business, auction
മുംബൈ: കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമന്ദിരമായ കിങ്ഫിഷര്‍ ഹൗസ് മൂന്നാം തവണയും ലേലത്തിന്. 17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിത്തിന് 115 കോടി രൂപയാണ് അടിസ്ഥാനവില. ഡിസംബര്‍ 19 ന് ലേലം നടത്താനാണ് പദ്ധതി. മുംബൈ ആഭ്യന്തര വിമാനത്താവളത്തിനു സമീപമാണ് കിങ്ഫിഷര്‍ ഹൗസ്. കഴിഞ്ഞ മാര്‍ച്ചില്‍ 150 കോടി രൂപ വിലയിട്ടു ലേലം നടത്തിയെങ്കിലും ആരും വാങ്ങാനെത്തിയില്ല. തുടര്‍ന്ന് ആഗസ്റ്റില്‍ നടത്തിയ ലേലത്തില്‍ വില 135 കോടി രൂപയായി കുറച്ചു. ഈ വിലയ്ക്കും ആരും വാങ്ങാന്‍ തയാറായില്ല. ഇതിനെത്തുടര്‍ന്നാണ് അടിസ്ഥാനവില 15% കുറച്ച് 115 കോടി രൂപയാക്കിയത്. ഇതില്‍ താഴെ വില്‍പന നടത്താനാവില്ലെന്ന നിലപാടിലാണ് ലേലത്തിന് നേതൃത്വം നല്‍കുന്ന എസ്ബിഐ ക്യാപ് ട്രസ്റ്റി. എസ്ബിഐയുടെ നേതൃത്വത്തില്‍ 17 ബാങ്കുകളുടെ കൂട്ടായ്മ നല്‍കിയ വായ്പ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കിങ്ഫിഷര്‍ ഹൗസ് ലേലം നടത്തുന്നത്. 9000 കോടി രൂപയാണ് വായ്പ നല്‍കിയത്. 2015 ഫെബ്രുവരിയിലാണ് നിയമ നടപടികളിലൂടെ കിങ്ഫിഷര്‍ ഹൗസ് പിടിച്ചെടുത്തത്. ഉടമ വിജയ്മല്യ വിദേശത്തേക്ക് കടന്നിരിക്കുകയാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)