കൊച്ചി: മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവന് ഹസനെ അഭിനന്ദിച്ച് നടന് നിവിന്‍ പോളി. അഞ്ചര മണിക്കൂര്‍ കൊണ്ട് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകള്‍ ആംബുലന്‍സില്‍ താണ്ടിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
ഹസന് എന്റെ ഹീറോയാണ്. ഇന്ന് താങ്കളൊരു സാധാരണക്കാരനല്ല ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട്. നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.
ഹസനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇന്ന് രാവിലെ 11.15നാണ് ഹൃദയ സംബന്ധമായ രോഗമുള്ള 15 ദിവസം പ്രായമായ പെണ്‍കുട്ടിയെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ടത്.
കാസര്‍കോഡ് സ്വദേശികളായ സാനിയാ മിത്താഹ് ദമ്പതികളുടെ കുഞ്ഞാണ് വാഹനത്തിലുണ്ടായിരുന്നത്. ആംബുലന്‍സ് ഡ്രൈവമാരുടെ കൂട്ടായ്മയും കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും എല്ലാത്തിനും സജ്ജരായി നിന്നു. സോഷ്യല്‍ മീഡിയയിലുടെ വാര്‍ത്ത പ്രചരിച്ച് എല്ലാവരുടെയും പ്രവര്‍ത്തന ഫലമായിട്ടാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചത്.
Discussion about this post