കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ കുടുംബത്തിനായുള്ള വീടിന്റെ നിര്‍മ്മാണം മരണാന്തരചടങ്ങ് കഴിഞ്ഞാലുടന്‍ ആരംഭിക്കുമെന്ന് ഹൈബി ഈഡന് എംഎല്‍എ.
1000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ശുചിമുറികളോട് കൂടി മൂന്ന് കിടപ്പു മുറികളും ഭക്ഷണമുറിയും സ്വീകരണമുറിയും ഉള്‍പ്പെടെയാണ് വീടിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും ഹൈബി വെളിപ്പെടുത്തി. എംഎല്‍എയുടെ ഓഫീസില്‍ നിന്നും ആര്‍ക്കിടെക്റ്റും സംഘവും കൃപേഷിന്റെ വീട് സന്ദര്‍ശിച്ചെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ആര്‍ക്കിടെക്റ്റ് സംഘാംഗങ്ങള്‍ കൃപേഷിന്റെ വീട് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും ഹൈബി ഈഡന് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
കൃപേഷിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം കുടുംബത്തിന്റെ അനുമതിയോട് കൂടി ഭവന നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനമെന്നും ഹൈബി പറയുന്നു.
Discussion about this post